15 ബാലറ്റുകള്‍ കാണാനില്ല, കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം

15 ഓളം ബാലറ്റുകള്‍ കാണാനില്ലെന്നാരോപിച്ച് കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
KERALA UNIVERSITY
സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. 15 ഓളം ബാലറ്റുകള്‍ കാണാനില്ലെന്നാരോപിച്ച് കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സെനറ്റ് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.

KERALA UNIVERSITY
സിനിമാ മേഖലയിലെ പരാതികളില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കെകെ ശൈലജ

സെനറ്റ് ഹാളിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറിപ്പിച്ചിട്ടുണ്ട്. ബാലറ്റുകള്‍ കാണാതായ സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ബാലറ്റ് പേപ്പര്‍ മുക്കിയത് കെഎസ്‌യു ആണെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സര്‍വകലാശാലയുടെ മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. അതിന് ശേഷമാണ് സെനറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴാണ് സംഘര്‍ഷത്തിന് തുടക്കമായത്. രണ്ട് സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം. കെഎസ്‌യു വോട്ടെടുപ്പില്‍ അട്ടിമറി കാണിച്ചുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com