തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7ല്‍7 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 5ല്‍ 5 സീറ്റും, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 10ല്‍ 8സീറ്റും, എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 15ല്‍ 13സീറ്റും എസ്എഫ്‌ഐ വിജയിച്ചു.
'പെരുംനുണകള്‍ക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള സര്‍വകലാശാല യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ത്ഥി യൂണിയന്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവന്‍ പെണ്‍കുട്ടികളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ച് വിജയിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സര്‍വകലാശാല യൂണിയന്‍ ചെയര്‍ പേഴ്സണായി കൊല്ലം എസ് എന്‍ കോളേജിലെ സുമി എസ്, ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളജിലെ അമിത ബാബു, വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അബ്സല്‍ന എന്‍, ആലപ്പുഴ എസ്ഡി കോളജിലെ ആതിര പ്രേംകുമാര്‍, തിരുവനന്തപുരം വാഴിച്ചാല്‍ ഇമ്മാനുവല്‍ കോളജിലെ നന്ദന എസ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായി നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ അനന്യ എസ്, കൊല്ലം ടികെഎം കോളജിലെ അഞ്ജനദാസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക