bonus distribution
ഫയല്‍ ചിത്രം

ബെവ്കോ ജീവനക്കാർക്ക് 95,000 രൂപ ബോണസ്, പുത്തൻ റെക്കോർഡ്

സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇത്
Published on

തിരുവനന്തപുരം: ബോണസിൽ പുത്തൻ റെക്കോർഡിട്ട് ബെവ്കോ ജീവനക്കാർ. 95,000 രൂപവരെയാണ് ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ബോണസായി ലഭിക്കുക. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇത്.

കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബെവ്കോ ജീവനക്കാർക്ക് ബോണസായി നൽകിയിരുന്നത്. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്നായിരുന്നു ശുപാർശ. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.

സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ബോണസ്

കൊച്ചിൻ ദേവസ്വം ബോർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് അനുവദിച്ചു. 4500 രൂപ ബോണസും 3250 രൂപ ഉത്സവബത്തയുമാണ് അനുവദിച്ചത്. അഡ്വാൻസ് 12000 രൂപയായി വർധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com