തിരുവനന്തപുരം: ആരോപണവിധേയനായ എഡിജിപി എംആര്‍ അജിത് കുമാറില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. രാവിലെ പൊലീസ് ആസ്ഥാനത്തെത്താന്‍ എഡിജിപി അജിത് കുമാറിന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇന്നു തന്നെ മൊഴിയെടുത്ത് തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കൂടാതെ, പ്രത്യേക സംഘത്തില്‍പ്പെട്ട രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മൊഴിയെടുക്കുന്ന വേളയിലുണ്ടാകും. ഡിജിപിയുടെ ചേംബറിലാകും മൊഴിയെടുപ്പ്. ഓണം അവധിക്കു ശേഷം എഡിജിപിയുടെ മൊഴിയെടുക്കാനായിരുന്നു ഡിജിപി നേരത്തെ ആലോചിച്ചിരുന്നത്.
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇടതുമുന്നണി യോഗത്തില്‍ സിപിഐ, ആര്‍ജെഡി അടക്കമുള്ള ഘടകകക്ഷികള്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക