ഭ​ഗവതി ക്ഷേത്ര‌ത്തിന്റെ കെട്ടിടത്തിൽ സിപിഎം ബ്രാഞ്ച് സമ്മേളനം, തടഞ്ഞ് സംഘ്പരിവാർ

കണ്ണൂർ കണ്ണവം തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിലാണ് സിപിഎം തൊടീക്കളം ബ്രാഞ്ച് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്
CPM RSS
ക്ഷേത്ര‌ത്തിന്റെ കെട്ടിടത്തിൽ സിപിഎം ബ്രാഞ്ച് സമ്മേളനം
Published on
Updated on

കണ്ണൂർ: സിപിഎം ബ്രാഞ്ച് സമ്മേളനം ക്ഷേത്രത്തിന്റെ കെട്ടിടത്തിൽ നടത്തിയതിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ. കണ്ണൂർ കണ്ണവം തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിലാണ് സിപിഎം തൊടീക്കളം ബ്രാഞ്ച് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സംഘ്പരിവാർ പ്രവർത്തകർ ഇവിടെ എത്തുകയായിരുന്നു. പിന്നാലെ ബ്രാഞ്ച് സമ്മേളനം ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലബാർ‌ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ് തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്രം. ക്ഷേത്ര കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ സമ്മേളനം സിപിഎം പ്രവർത്തകന്റെ വീട്ടിലേക്ക് മാറ്റി. ക്ഷേത്ര പരിസരം രാഷ്ട്രീയത്തിന് വേണ്ടി ദുരുപയോഗിക്കുന്നുവെന്ന വിമർശനമാണ് ആർഎസ്എസ് ഉന്നയിച്ചത്.

ആർഎസ്എസ് അപവാദപ്രചാരണം നടത്തുന്നുവെന്നായിരുന്നു സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ ആരോപണം. കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയിട്ടില്ലെന്ന് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ വിശദീകരിച്ചു. സമ്മേളനത്തിൽ പങ്കെടുക്കേണ്ടആളുകൾ ഉണ്ടായിരുന്നു എന്നാൽ സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരുക്കത്തിനായാണ് കെട്ടിടത്തിലേക്ക് പോയതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com