ലൈംഗികാതിക്രമം: രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍, ചോദ്യം ചെയ്യല്‍

ഐജി പൂങ്കുഴലിയാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്
ranjith
രഞ്ജിത്ത് എക്സ്പ്രസ് ചിത്രം
Published on
Updated on

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലിയാണ് സംവിധായകനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ പരാതിയിലും കോഴിക്കോട് സ്വദേശി നല്‍കിയ പീഡന പരാതിയിലുമാണ് ചോദ്യം ചെയ്യല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിന് കോടതി ജാമ്യം ലഭിച്ചിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി രഞ്ജിത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പലേരിമാണിക്യം സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.

രഞ്ജിത്തിനെതിരായ പരാതികളില്‍ പരാതിക്കാരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രഞ്ജിത്ത് മോശമായി പെരുമാറിയ കാര്യം മലയാളി സംവിധായകന്‍ ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായി ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ജോഷി ജോസഫിനെയും ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിരുന്നു.

ranjith
'തീരുമാനം അനന്തമായി നീളരുത്'; എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ

ചോദ്യം ചെയ്യലിനായി ഐ ജിയുടെ ഓഫീസിലെത്തിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്നും അവരെ കണ്ടിട്ട് വരാമെന്നും രഞ്ജിത്ത് പറഞ്ഞു. ഭയമുണ്ടോ എന്ന ചോദ്യത്തോട് രഞ്ജിത്ത് പ്രതികരിച്ചില്ല. ബം​ഗാളി നടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് ഐപിസി 354ാം വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com