ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

ബുധനാഴ്ചയാണ് വീടിനു സമീപം പുല്ലരിയുകയായിരുന്ന 23കാരിയെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചത്.
sexually-assault-young-woman man-arrested
പ്രതീകാത്മക ചിത്രം
Published on
Updated on

പാലക്കാട്: ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കള്ളിയാലംപാറ വീട്ടില്‍ സൈമണിനെയാണ് (35) വ്യാഴാഴ്ച പുലര്‍ച്ചെ വീടിനു സമീപം അവശനിലയില്‍ കണ്ടെത്തിയത്. യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ചയാണ് വീടിനു സമീപം പുല്ലരിയുകയായിരുന്ന 23കാരിയെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചത്. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും രക്ഷപ്പെട്ടു. തലയില്‍ മൂന്നിടങ്ങളില്‍ വെട്ടേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

sexually-assault-young-woman man-arrested
അതിവൈകാരിക നിമിഷങ്ങള്‍.. ജെന്‍സണ് ഹൃദയവേദനയോടെ വിട നല്‍കി നാട്

ഇന്നലെ രാത്രി 8.30 നാണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയശേഷമാണ് വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11.45-ഓടെ കസബ പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com