സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്

ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍.
Gangster attack on film sets
സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണംപ്രതീകാത്മക ചിത്രം
Published on
Updated on

കോഴിക്കോട്: സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘത്തിന്റെ ആക്രമണം ഉണ്ടായത്. കോഴിക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ ഇഖ്‌റ ഹോസ്പിറ്റലിന് എതിര്‍വശത്തെ സ്ഥലത്തുവച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. രാത്രി പതിനൊന്നുമണിയോടെ അഞ്ചംഗ സംഘം സെറ്റിലെത്തുകയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിബു ടിടിയെ ആക്രമിക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ജിബുവിനെ കത്തിക്കൊണ്ട് കുത്തുകയും അക്രമിസംഘം സാരമായി മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചംഗ സംഘത്തിനെതിരെ കേസ് എടുത്തതായി നടക്കാവ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Gangster attack on film sets
'എന്തൊരു സിനിമയാണ്, അത്ഭുതപ്പെടുത്തി': കിഷ്കിന്ധാ കാണ്ഡം കാണാതെ പോകരുതെന്ന് ആനന്ദ് ഏകർഷി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com