കോഴിക്കോട്: അർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം 'നമ്പൂതിരി രേഖാ ജീവിതം'- പുസ്തകം പ്രകാശനം ചെയ്തു. എംടി വാസുദേവൻ നായർ സുഭാഷ് ചന്ദ്രനു നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
സമകാലിക മലയാളം വാരികയുടെ പത്രാധിപർ സജി ജെയിംസാണ് ഗ്രന്ഥ കർത്താവ്. എംടിയുടെ വസതിയായ നടക്കാവിലെ സിതാരയിൽ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ 99ാം ജന്മ ദിനത്തിലാണ് ജീവചരിത്രം പുറത്തിറങ്ങുന്നത്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്ര കലാ ജീവിതവും കലാ സഞ്ചാരങ്ങളും സമഗ്രമായി തന്നെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക