വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം, ഒരു കോടിയിലേറെ രൂപയുടെ വായ്പകള്‍ എഴുതിത്തളളും

52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്
wayanad land slide
വയനാട് ദുരന്തത്തിന്‍റെ ദൃശ്യംഫയല്‍
Published on
Updated on

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തീരുമാനം. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

wayanad land slide
സുഭദ്ര കൊലക്കേസ്; ഗൂഢാലോചന നടത്തിയ റെയ്‌നോള്‍ഡ് അറസ്റ്റില്‍

ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് ബാങ്ക് നല്‍കിയത്. ദുരന്ത ബാധിതര്‍ക്ക് ധനസഹായമായി ബാങ്ക് ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച് നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com