സുഭദ്ര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്?; ഒരാള്‍ കൂടി കസ്റ്റഡിയില്‍

ശര്‍മിളയ്ക്കും മാത്യൂസിനും മദ്യം എത്തിച്ചു നല്‍കുന്നത് റെയ്‌നോള്‍ഡാണെന്ന് പൊലീസ് സൂചിപ്പിച്ചു
Subhadra murder case
മാത്യൂസ്, സുഭദ്ര, ശര്‍മിള
Published on
Updated on

ആലപ്പുഴ: കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സംശയം. ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളുടെ സുഹൃത്തായ റെയ്‌നോള്‍ഡാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശര്‍മിളയ്ക്കും മാത്യൂസിനും മദ്യം എത്തിച്ചു നല്‍കുന്നത് റെയ്‌നോള്‍ഡാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നല്‍കിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കേസിലെ പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Subhadra murder case
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കല്‍, വിവാദം; ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

അതിക്രൂരമര്‍ദ്ദനത്തിനൊടുവിലാണ് വയോധികയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്ന് പൊലീസ് പറയുന്നു. സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സാമ്പത്തിക നേട്ടത്തിനായിട്ടാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com