കൊച്ചി: സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഡല്‍ഹി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് എസ്ഐ അനൂപ് ചാക്കായോടുെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫെബ്രുവരിയിലാണ് തട്ടിപ്പ് നടക്കുന്നത്. പ്രമുഖ വിമാനകമ്പനിയുമായി കള്ളപ്പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം യുവാവിനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തത്. നടപടിയില്‍ നിന്ന് ഒഴിവാകാന്‍ 29ലക്ഷം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലായത്.
പിടിയിലായ ദിവസം പ്രിന്‍സിന്‍റെ അക്കൗണ്ടിലൂടെ നാലരകോടിയുടെ ഇടപാടുകളാണ് നടന്നത്. കേരളത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് സംഘം പണം തട്ടിയതായും പൊലീസ് സംശയിക്കുന്നു. പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക