തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം. വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലിരുന്ന അമ്മയെ സഹായിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍.
ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക