തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ബിഎംഡബ്ല്യു കാറിനാണ് തീപ്പിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
തീ പടരുന്നത് കണ്ട് നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ അണക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്‌നിശമനസേന അംഗങ്ങളാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് സെന്ററില്‍ നിന്നും ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചു നോക്കുന്നതിനിടെയായിരുന്നു വാഹനത്തിന് തീ പിടിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക