'മകൾ ഡൽഹി പൊലീസിന്റെ പിടിയിലാണ്'- അൻവർ സാദത്ത് എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

എംഎല്‍എയുടെ ഭാര്യയെ വാട്സ്ആപ്പ് കോള്‍ വിളിച്ച് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി
threatening MLA
അന്‍വര്‍ സാദത്ത് എംഎല്‍എഫെയ്സ്ബുക്ക്
Published on
Updated on

കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനേയും കുടുംബത്തേയും വ്യാജ സന്ദേശം നൽകി കബളിപ്പിക്കാൻ ശ്രമം. എംഎല്‍എയുടെ ഭാര്യയെ വാട്സ്ആപ്പ് കോള്‍ വിളിച്ച് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി.

ഡൽഹിയിൽ പഠിക്കുന്ന മകൾ പൊലീസിന്‍റെ പിടിയിലായെന്നു തട്ടിപ്പുകാര്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ച് പറഞ്ഞു. പൊലീസുകാരന്‍റെ ഡിപിയുള്ള നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. മകളുടെ പേരു മറ്റും കൃത്യമായി പറഞ്ഞു ഹിന്ദിയിലാണ് സംസാരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭയപ്പെട്ടുപോയ അവര്‍ ഫോണ്‍ കട്ട് ചെയ്ത് എംഎല്‍എയെ വിവരം അറിയിച്ചു. പിന്നാലെ അദ്ദേഹം മകളെ വിളിച്ചു. ക്ലാസിലാണെന്നു മകള്‍ മറുപടി നല്‍കിയതോടെ ഫോണ്‍ വിളി തട്ടിപ്പാണെന്നു മനസിലായി.

അതേസമയം ഭാര്യയുടെ മൊബൈല്‍ നമ്പറും മകളുടെ പേരുമൊക്കെ എങ്ങനെ സൈബര്‍ തട്ടിപ്പുകാര്‍ക്കു ലഭിച്ചുവെന്ന സംശയം ദുരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡ‍ല്‍ഹി സംഘത്തിനു കേരളത്തിലും കണ്ണികളുണ്ടെന്നു ഇതില്‍ നിന്നു വ്യക്തമായെന്നു എംഎല്‍എ വ്യക്തമാക്കി. എസ്പി ഹരിശങ്കറിനും റൂറല്‍ ജില്ലാ സൈബര്‍ പൊലീസിനും എംഎല്‍എ പരാതി നല്‍കി.

threatening MLA
വ്യാജ ടിടിഇ ചമഞ്ഞ് രാജ്യ റാണി എക്സ്പ്രസിൽ ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com