തിരുവനന്തപുരം: 10 കോടി രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റുമായെത്തിയ പ്രതിയെ തെളിവെടുപ്പിന് തമിഴ്‌നാട്ടില്‍ എത്തിച്ചപ്പോള്‍ അമ്പരന്ന് പൊലീസ്. വ്യാജലോട്ടറി നിര്‍മിക്കാനുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് ഒറിജിലനെ വെല്ലുന്ന തരത്തിലാണ് കേസില്‍ പിടിക്കപ്പെട്ട സെല്‍വരാജ് ലോട്ടറി അച്ചടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
സെല്‍വകുമാറിനെ തിരുനല്‍വേലിയിലെ വീട്ടില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വ്യാജ ലോട്ടറി ഈ ലാപ്ടോപ്പിലാണ് ഡിസൈന്‍ ചെയ്തിരുന്നത്. വ്യാജലോട്ടറി നിര്‍മിച്ച് കളര്‍ പ്രിന്റ് എടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലോട്ടറി അച്ചടിക്കുന്ന കടലാസുമായി സാമ്യമുള്ള കടലാസ് സംഘടിപ്പിച്ച് അതിലാണു പ്രിന്റ് എടുക്കുന്നത്. പ്രിന്ററും സ്‌കാനറും പൊലീസ് പിടിച്ചെടുത്തു. ബാര്‍കോഡില്‍ ഒരു മാറ്റവും ഇല്ലാതെയാണ് വ്യാജലോട്ടറി നിര്‍മിച്ചിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമ്മാനത്തുക അവകാശപ്പെടാത്തതു സംബന്ധിച്ച അറിയിപ്പുകള്‍ നോക്കി അതേ നമ്പരില്‍ ലോട്ടറി നിര്‍മിച്ച് സമ്മാനത്തുക തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തിരുനല്‍വേലയില്‍ ഫോട്ടോഷൂട്ടും കല്യാണ വര്‍ക്കുകളും ചെയ്യുന്ന സെല്‍വരാജിനെതിരെ രാംരാജിന്റെ വ്യാജ എംബ്ലം നിര്‍മിച്ചതിന് 2021ല്‍ കേസുണ്ടായിരുന്നു. ഇക്കുറി സെല്‍വകുമാര്‍ ഒറ്റയ്ക്കാണ് തട്ടിപ്പിന് ശ്രമിച്ചതെന്നു കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് പറഞ്ഞു.
മണ്‍സൂണ്‍ ബംപറിന്റെ പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്‌നാട് സ്വദേശിക്കാണെന്നും ഒന്‍പത് കോടി രൂപ നല്‍കിയാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് കൈമാറാമെന്ന വാഗ്ദാനവുമായി സംഘം പലരെയും സമീപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക