മകളെ ജോലിക്കു വിടാൻ പോയി; ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം

നഴ്സായി ജോലി ചെയ്യുന്ന മകൾക്ക് ​ഗുരുതര പരിക്ക്
man dies in bike accident
സെബാസ്റ്റ്യൻ ജെയിംസ്
Published on
Updated on

കോട്ടയം: മകളെ ജോലിക്കു വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവ് മരിച്ചു. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30നു മഞ്ഞാമറ്റം- മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചാണ് അപകടം.

ഒപ്പം ബൈക്കിൽ യാത്ര ചെയ്ത മകൾ മെറിൻ (24) ​ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പാലായിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് മെറിൻ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മകളെ കൊണ്ടു വിടാനായി പോകുന്നതിനിടെ സെബാസ്റ്റ്യൻ ജെയിംസ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സെബാസ്റ്റ്യൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സീനിയർ എൽഐസി ഏജന്റായിരുന്നു.

ഭാര്യ: പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്റ്റ്യൻ. മറ്റു മക്കൾ: മെൽവി, മാ​ഗി.

man dies in bike accident
വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, ശക്തമായ കാറ്റിനും സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com