ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവം, മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെ പ്രതിഷേധം.
അശ്വതി
അശ്വതി
Published on
Updated on

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചതില്‍ പ്രതിഷേധം. മരിച്ച അശ്വതിയുടെ മൃതദേഹവുമായി മലബാര്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ കുടുംബം പ്രതിഷേധിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെ പ്രതിഷേധം.

അശ്വതി
ഇഡലി തൊണ്ടയിൽ കുടുങ്ങി: തീറ്റ മത്സരത്തിനിടെ 50കാരന് ദാരുണാന്ത്യം

സിസേറിയന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ അതിന് സമ്മതിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വേദന കൂടിയതോടെ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും എന്തിനാണ് കീറി മുറിക്കുന്നതെന്ന് ഡോക്ടര്‍ ചോദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

നേരത്തെ കാണിച്ചിരുന്ന ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കാണിച്ചില്ല. സ്ഥിരം കാണിച്ചിരുന്ന ഡോക്ടര്‍ അന്ന് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു. ഡോക്ടര്‍ ഉണ്ടെന്ന് കള്ളം പറഞ്ഞുവെന്നും അശ്വതിയുടെ കുടുംബം ആരോപിച്ചു. വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ബന്ധുക്കളെ അറിയിച്ചത് പ്രശ്‌നം ഇല്ലെന്നാണ്. പിന്നീട് പെട്ടെന്ന് ഹോസ്പിറ്റലില്‍ മാറ്റണം എന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളെ അറിയിക്കുന്നതിന് മുന്‍പ് ആശുപത്രി മാറ്റാന്‍ നീക്കം നടത്തി. വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി നേരിട്ടാണ് നീക്കം നടത്തിയതെന്നും അശ്വതിയുടെ കുടുംബം ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശുപത്രിയുടെ ഭാഗത്ത് നിന്നും ചികിത്സ പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. എകരൂര്‍ ഉണ്ണികുളം സ്വദേശി വിവേകിന്റെ ഭാര്യ അശ്വതിയും ഗര്‍ഭസ്ഥ കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉള്ളേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചതായിരുന്നു അശ്വതിയെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com