അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വീരോചിത യാത്രയയപ്പ്. . മൃതദേഹം ഡല്‍ഹി എയിംസ് അധികൃതര്‍ക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അതിനിടെ സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. മലപ്പുറത്ത് മരിച്ച യുവാവിന്റെ മരണം നിപ ബാധിച്ചെന്നാണ് സംശയിക്കുന്നത്.
അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വീരോചിത യാത്രയയപ്പ് നല്‍കി തലസ്ഥാന നഗരി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതര്‍ക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എകെജി ഭവനില്‍ നിന്നാരംഭിച്ച വിലാപയാത്രയില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. കഴിഞ്ഞയാഴ്ച മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി.
ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ പാകിസ്താനെ കീഴടക്കിയത്. 13, 19 മിനിറ്റുകളില്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി രണ്ട് ഗോളുകളും നേടിയത്.
തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കേട്ടാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.
കോഴിക്കോട് ഉള്ള്യേരിയില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചതില്‍ പ്രതിഷേധം. മരിച്ച അശ്വതിയുടെ മൃതദേഹവുമായി മലബാര്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ കുടുംബം പ്രതിഷേധിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെ പ്രതിഷേധം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക