സ്കൂളിലെ ഓണാഘോഷത്തിനിടെ കാല്‍വഴുതി കുളത്തില്‍ വീണു; പ്ലസ് വൺ വിദ്യാർഥി മരിച്ചു

ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി നിഖില്‍ (16) ആണ് മരിച്ചത്
death plus one student
നിഖില്‍
Published on
Updated on

തൃശൂര്‍: സ്കൂളിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ പോംപെ സെന്‍റ് മേരീസ് സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് മരിച്ചത്.

ഇന്നലെ ഓണാഘോഷത്തിനിടെ സ്കൂളിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ നിഖിലും പോയിരുന്നു. നീന്തലറിയാത്തതിനാല്‍ നിഖില്‍ കരയ്ക്ക് തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളിത്തിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ മറ്റ് വിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

death plus one student
വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, ശക്തമായ കാറ്റിനും സാധ്യത

വലിയ വലിപ്പവും ആഴവുമുള്ളതായിരുന്നു കുളം. ഉടന്‍ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിലും കാട്ടൂര്‍ പൊലീസിലും വിവരം അറിയിക്കുകയുംഇവര്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയതിനൊടുവിലാണ് ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com