രാജഭരണ കാലത്തെ ഓര്‍മകള്‍ പുതുക്കി ഉത്രാടക്കിഴി സമര്‍പ്പണം

രാജവംശത്തിലെ സ്ത്രീകള്‍ക്ക് ഓണം ആഘോഷിക്കാന്‍ രാജാവ് നല്‍കിവന്ന തുകയാണ് ഉത്രാടക്കിഴി
UTHRADA KIZHI
ആദ്യകാലത്ത് 14 രൂപയായിരുന്നു ഉത്രാട കിഴിയായി നല്‍കിയിരുന്നത്.വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

കൊച്ചി: രാജഭരണ കാലത്തെ ഓര്‍മകള്‍ പുതുക്കി ഉത്രാടക്കിഴി സമര്‍പ്പണം നടന്നു. ചാഴൂര്‍ കോവിലകത്ത് ശേഖരന്‍ ഭട്ടതിരിപ്പാട് മകള്‍ രമണി നന്ദകുമാര്‍, മകള്‍ ശ്രീലേഖവര്‍മ, സൗമ്യ വതി തമ്പുരാട്ടി എന്നിവര്‍ക്കാണ് സര്‍ക്കാരിന് വേണ്ടി ഉത്രാടക്കിഴി സമര്‍പ്പിച്ചത്.

UTHRADA KIZHI
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

രാജവംശത്തിലെ സ്ത്രീകള്‍ക്ക് ഓണം ആഘോഷിക്കാന്‍ രാജാവ് നല്‍കിവന്ന തുകയാണ് ഉത്രാടക്കിഴി. രാജഭരണം അവസാനിച്ചതോടെ ഉത്രാടക്കിഴി നല്‍കുന്ന ചുമതല സര്‍ക്കാരിന് വന്നു ചേര്‍ന്നു. പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഉത്രാടകിഴി നല്‍കുന്നത്. ആദ്യകാലത്ത് 14 രൂപയായിരുന്നു ഉത്രാട കിഴിയായി നല്‍കിയിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോഴാണ് 1001 രൂപയായി ഉയര്‍ത്തിയത്. വയസ്‌കര രാജ്ഭവനിലെ എ രാജരാജ വര്‍മ്മയുടെ പത്‌നിയാണ് സൗമ്യവതി തമ്പുരാട്ടി. ഉത്രാടക്കിഴി സമര്‍പ്പണം പഴയ കാല സ്മരണ ഉണര്‍ത്തുന്നുവെന്നും ൗ ദിവസം അത്യധികം സന്തോഷം നല്‍കുന്നു വെന്നും തമ്പുരാട്ടി പറഞ്ഞു.

തഹസില്‍ദാര്‍ കെ എ ജേക്കബ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി എസ് ജയദേവന്‍, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍ എം ജെ ആന്റു എന്നിവരുടെ നേതൃത്വത്തിലാണ് ചാലക്കുടി ശ്രീലകം ഇല്ലത്ത് ഉത്രാട കിഴി സമര്‍പ്പണം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com