കാസർകോട്: കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിനിമ്മ(69), ഏയ്ഞ്ചൽ(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കല്യാണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ എത്തിയത്. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക