തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷന്‍ രാജിനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശാസ്തവട്ടത്തെ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി കാണാനെത്തിയ ആളാണ് മരിച്ചത്.മൂന്ന് പേര്‍ കയറിയ ബൈക്ക് ആണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറ്റൊരു അപകടത്തില്‍ തിരുവനന്തപുരം കഴക്കൂട്ടം ഇന്‍ഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൗണ്ട്കടവ് സ്വദേശി അനുരാജ് (27) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലും മരത്തിലുമിടിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക