'പിണറായിയുടെ അത്ര അനുഭവങ്ങള്‍ വിഎസ്സിനില്ല, വേണ്ടത് ഇഎംഎസ്സിനെ പോലൊരു നേതാവിനെ'

വിഎസ് അച്യുതാനന്ദന്‍ നന്മ നിറഞ്ഞ ഒരു ലോകം സ്വപ്നം കാണുന്ന ഒരു ശുദ്ധനായ മനുഷ്യനാണ്.
mukundan
എം മുകുന്ദൻഎ സനീഷ്, എക്സ്‌പ്രസ്
Published on
Updated on

എംഎസ്സിനെ പോലൊരു നേതാവ് ഇല്ലാത്തതാണ് ഇന്ന് സിപിഎം നേരിടുന്ന ഒരു പ്രശ്നമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. ഇഎംഎസ് വിമർശനങ്ങളെ നേരിടുകയും അത് സ്വയം തിരുത്താൻ തയ്യാറാവുകയും ചെയ്യുമായിരുന്നു. എന്നാൽ വിഎസ്സിന്റെ കാലത്തെത്തിയപ്പോൾ നേതാക്കൾക്ക് സഹിഷ്ണുത കുറഞ്ഞുവെന്നും എം മുകുന്ദൻ ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോ​ഗ്‌സിൽ പറഞ്ഞു.

'വിഎസ് അച്യുതാനന്ദന്‍ നന്മ നിറഞ്ഞ ഒരു ലോകം സ്വപ്നം കാണുന്ന ഒരു ശുദ്ധനായ മനുഷ്യനാണ്. അങ്ങനെയുള്ള നേതാവിനെ അല്ല നമുക്ക് ആവശ്യം. ആ രാഷ്ട്രീയം ഈ കാലത്തിന് യോജിച്ചതല്ല. ഇത് പ്രായോഗിക രാഷ്ട്രീയത്തിന്‍റെ കാലമാണ്. അതാണ് വിഎസ്സിന്‍റെ രാഷ്ട്രീയം കാലഹരണപ്പെട്ടുവെന്ന് എഴുതിയത്. അതില്‍ കുറച്ചു പേര്‍ക്ക് വലിയ പ്രതിഷേധമുണ്ടായിരുന്നു.

വിഎസ്സിനോടുള്ള വിയോജിപ്പാണ് 'ദിനോസറുകളുടെ കാലം' എന്ന നോവലില്‍ സൂചിപ്പിച്ചത്. സമാരാധ്യനായ ഒരു നേതാവ് ആണ് അദ്ദേഹം. എന്നാല്‍ അങ്ങനെ ഒരു നേതാവ് മാത്രം ആയാല്‍ പോരല്ലോ.. മാറുന്ന കാലത്ത് നമ്മുടെ പ്രശ്‌നങ്ങള്‍ അറിയുകയും പരിഹാരം കണ്ടെത്തുകയും വേണം. പിണറായി വിജയന്‍റെ അത്ര അനുഭവങ്ങള്‍ വിഎസ്സിന് ഉണ്ടായിട്ടില്ല.'- എം മുകുന്ദന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇഎംഎസിനെ ഒവി വിജയന്‍ എത്ര വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശനങ്ങളെ അദ്ദേഹം പോസിറ്റീവായാണ് എടുത്തിട്ടുള്ളത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും സ്വയം തിരുത്താനുമുള്ള മനോഭാവം ഇഎംഎസ്സിന് ഉണ്ടായിരുന്നു. ഇഎംഎസ് നല്ല അറിവുള്ളയാളും ജനകീയനുമായിരുന്നു. അദ്ദേഹത്തെ പോലൊരു നേതാവ് ഇന്ന് ഇല്ലെന്നതാണ് വിഷമം. വിഎസ്സിന്‍റെ കാലമെത്തിയപ്പോള്‍ നേതാക്കള്‍ക്ക് സഹിഷ്ണുത കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

mukundan
'മീഡിയ ഫ്രണ്ട്‌ലി അല്ല, ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുള്ള നേതാവാണ് പിണറായി'; എം മുകുന്ദൻ

വിര്‍ശനങ്ങളില്‍ വിഎസ്സിന് പ്രശ്നമില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കായിരുന്നു പ്രതിഷേധം. വിവാദങ്ങള്‍ക്ക് ശേഷം പിന്നീടൊരിക്കല്‍ അദ്ദേഹത്തെ കണ്ടിന്നു. എന്നോട് ദേഷ്യമുണ്ടോ എന്ന് അന്ന് ചോദിച്ചിരുന്നു. ഇല്ലെന്ന് തോളില്‍ തട്ടി പറഞ്ഞു. സന്തോഷമായാണ് അദ്ദേഹം സംസാരിച്ചതെന്നും എം മുകുന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com