ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ മദ്യലഹരിയിലായിരുന്ന രോഗി കയ്യേറ്റം ചെയ്തതായി പരാതി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തത്.
മദ്യലഹരിയിലായിരുന്ന ഷൈജു അത്യാഹിത വിഭാഗത്തിലെ ഹൗസ് സർജനായ അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞു. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആക്രമണത്തിന് ശേഷം ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. കടന്നുകളഞ്ഞ ഷൈജുവിനായി അമ്പലപ്പുഴ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക