ഗൃഹനാഥന്‍ ജീവനൊടുക്കി, ഭാര്യയെയും മക്കളെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി

നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന്‍ ആണ് മരിച്ചത്
vijayan suicide
മരിച്ച വിജയൻ ടിവി ദൃശ്യം
Published on
Updated on

കാസര്‍കോട്: കാസര്‍കോട് മടിക്കൈ പൂത്താക്കാലയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. അയാളുടെ ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന്‍ (54) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാല്‍ (16) എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

vijayan suicide
അടിസ്ഥാന രഹിതമായ ബദല്‍ കഥകള്‍ മെനയുന്നു, കേസ് അട്ടിമറിക്കുക ലക്ഷ്യം; ദിലീപിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന ലക്ഷ്മിയും മക്കളും വയറുവേദനയെത്തുടർന്ന് നിലവിളിച്ചപ്പോഴാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗൃഹനാഥനെ വീടിനു സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com