സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; യുവതി മരിച്ചു, ഡ്രൈവർ പിടിയിൽ

കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ പിടിയിലായി.
Kollam
സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ശരീരത്തിലൂടെ കയറ്റിയിറക്കി
Published on
Updated on

കൊല്ലം: സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി. അപകടത്തിൽ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. മൈനാഗപ്പള്ളി ആനൂർക്കാവിൽ ‌ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kollam
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന് രോഗബാധ

ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവർ മദ്യലഹരിയിലാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു കയറ്റിയെന്നും പ്രദേശവാസികൾ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com