മലപ്പുറത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ചെറിയമ്മയും കുഞ്ഞും മരിച്ചു

മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് വയസുകാരനും ചെറിയമ്മയ്ക്കും ദാരുണാന്ത്യം
malappuram accident case
ശ്രീലക്ഷ്മിസ്ക്രീൻഷോട്ട്
Published on
Updated on

മലപ്പുറം: മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് വയസുകാരനും ചെറിയമ്മയ്ക്കും ദാരുണാന്ത്യം. ശ്രീലക്ഷ്മിയും (36) ധ്യാന്‍ദേവുമാണ് മരിച്ചത്. ശ്രീലക്ഷ്മിയുടെ രണ്ടുമക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 10.30ഓടേ മമ്പാട് കാരച്ചാല്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടം. ഇറക്കത്തിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറില്‍ ശ്രീലക്ഷ്മിയും ഭര്‍ത്താവും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. റബര്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടം നടന്ന സ്ഥലം ആള്‍ താമസം കുറവുള്ള ഒരു പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ അപകടം നടന്ന് പതിനഞ്ച് മിനിറ്റം നേരം ഇവര്‍ റോഡില്‍ തന്നെ കിടക്കുന്ന സ്ഥിതി ഉണ്ടായതായാണ് വിവരം. കുറച്ചുനേരം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് ഇവര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ധ്യാന്‍ദേവിന് മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. പരിക്കേറ്റ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഷിനോജിനെയും രണ്ടുമക്കളെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

malappuram accident case
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ !; വസ്ത്രം വാങ്ങാന്‍ 11 കോടി, ഭക്ഷണത്തിനും വെള്ളത്തിനും 10 കോടി; വയനാട് ദുരന്തത്തില്‍ ചെലവിട്ട കണക്ക് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com