ബംഗലൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ ആണ് മരിച്ചത്
devanandan
ദേവനന്ദന്‍ ഫെയ്സ്ബുക്ക്
Published on
Updated on

ബംഗലൂരു: ബംഗലൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ (24 ) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ ബംഗലൂരു സോലദേവനഹള്ളിക്കും ചിക്കബാനയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

devanandan
10 പേരുടെ സാംപിള്‍ നിപ പരിശോധനയ്ക്ക് അയച്ചു; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു

അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തുക്കളെ കാണുന്നതിനായി മജസ്റ്റിക് സ്റ്റോപ്പില്‍ നിന്നും സോലദേവനഹള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെയുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com