നിപ; സമ്പർക്ക പട്ടികയിൽ 175 പേർ, 74 ആരോ​ഗ്യ പ്രവർത്തകർ

104 പേർ ഹൈ റിസ്ക് കാറ്റ​ഗറിയിൽ
nipah-175 in contact list
പ്രതീകാത്മകംഫയല്‍
Published on
Updated on

മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ 175 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതിൽ 74 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. 49 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്.

പ്രാഥമിക പട്ടികയിലെ 104 പേരാണ് ഹൈ റിസ്ക് കാറ്റ​ഗറിയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ മാസം 6ാം തീയതി 11.30 മുതൽ 12 വരെ യുവാവ് ഫാസിൽ ക്ലിനിക്കിൽ.

ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതൽ 7.45 വരെ ബാബു പാരമ്പര്യ ക്ലിനിക്കിൽ. അന്ന് രാത്രി 8.18 മുതൽ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.

ഏഴാം തീയതി 9.20 മുതൽ 9.30 വരെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ. വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും യുവാവ് സന്ദർശിച്ചു.

nipah-175 in contact list
10 പേരുടെ സാംപിള്‍ നിപ പരിശോധനയ്ക്ക് അയച്ചു; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com