ചാലക്കുടി: കൂടപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പൊരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറ വടക്കന്‍ വീട്ടില്‍ അജിയുടെ മകന്‍ ഡെല്‍ജോ(19)ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വെറ്റിലപ്പാറ ലാലന്‍ മകന്‍ മിഥുന്‍(17)നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടപ്പുഴ വര്‍ക്ക് ഷോപ്പ് ജംങ്ഷനില്‍ ഇന്ന് രാവിലെ 10.40ഓടെയായിരുന്നു അപകടം. ഡെല്‍ജോയുടെ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന സ്വകാര്യ ബസിടിച്ചായിരുന്നു അപകടം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മിഥുനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക