തിരുവനന്തപുരം: മലപ്പുറത്തെ എംപോക്‌സ് ഭിതിയില്‍ ആശങ്ക വേണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗ ലക്ഷണമുള്ളത്, യുവാവ് നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. സംശയമുള്ളതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
യുവാവിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാല്‍ ഉടന്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ദുബായില്‍ നിന്നും എടവണ്ണയിലെ വീട്ടിലെത്തിയ യുവാവ് പനിയും ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നലെയാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ത്വക്ക് രോഗ വിദഗ്ധനെ സമീപിച്ചത്. പ്രാഥമിക പരിശോധനയില്‍ എംപോക്‌സിന് സമാനമായ ലക്ഷണമുള്ളതിനാല്‍ ത്വക്ക് രോഗ വിദഗ്ധന്‍ യുവാവിനെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ആക്കുകയായിരുന്നു. യുവാവിന്റെ ശ്രവം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനാഫലം നാളെ വൈകുന്നേരത്തോടെ ലഭിക്കും. രോഗിയുടെ ആരോഗ്യ സ്ഥിതിയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും അസ്വസ്ഥയും ഉള്ളതിനാല്‍ ബന്ധു വീടുകളിലേക്കോ സുഹൃത്തുക്കളെയോ കണ്ടില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിലും ഇത് സ്ഥിരീകരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക