തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍ ഏഴടിയോളം ആഴത്തില്‍ കുടുങ്ങിയ കെട്ടിട നിര്‍മാണ തൊഴിലാളിയെ അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ആനാവൂരില്‍ മണ്ണിടിക്കല്‍ ജോലിക്കിടെയായിരുന്നു അപകടം. ആലത്തൂര്‍ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയത്.
ഷൈലന്‍ പൂര്‍ണമായും മണ്ണിനടിയിലേക്ക് പോയിരുന്നു. അപകടം കണ്ടു നിന്ന ജെസിബി ഡ്രൈവറുടെ ഇടപെടലാണ് ഷൈലന്റെ ജീവന്‍ രക്ഷിച്ചത്. തൊഴിലാളി കുടുങ്ങിയ ഏകദേശം സ്ഥലം കണക്കാക്കി മണ്ണ് നീക്കുകയായിരുന്നു. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയുടെ തലമുതല്‍ അര വരെയുള്ള ഭാഗം പുറത്തെത്തിച്ചിരുന്നു. ഷൈലനെ പരിക്കുകളോടെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാര്യമായ പരിക്കുകളില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക