വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്: മന്ത്രി റിയാസ്

ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
muhammed riyas
മന്ത്രി മുഹമ്മദ് റിയാസ് ഫയൽ/ എക്സ്പ്രസ്
Published on
Updated on

പത്തനംതിട്ട: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടൊപ്പം ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.

muhammed riyas
എന്‍സിപിയിലെ മന്ത്രി തര്‍ക്കം: ശശീന്ദ്രനെയും തോമസ് കെ തോമസിനെയും മുംബൈയ്ക്ക് വിളിപ്പിച്ചു, മറ്റന്നാള്‍ നിര്‍ണായക ചര്‍ച്ച

കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ല. വേണ്ട സമയത്ത് മറുപടി പറയുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി റിയാസ് ആറന്മുളയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com