ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ കയറി വെട്ടിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുരുതരമായി പരിക്കേറ്റ രാമങ്കരി സ്വദേശി ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടില്‍ ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തി തട്ടിക്കൊണ്ടുപോയത് എന്നാണ് പരാതിയില്‍ പറയുന്നത്.
ഇന്നലെ രാത്രി 12.30 ഓടേയാണ് സംഭവം. യുവതിയുടെ മുന്‍ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പാടത്തിന് നടുക്കാണ് ഇവരുടെ വീട്. ചുറ്റും വെള്ളം കയറി കിടക്കുന്ന പ്രദേശത്ത് നീന്തി എത്തിയാണ് പ്രതി ബൈജുവിനെ വെട്ടിയത് എന്നാണ് റിപ്പോര്‍ട്ട്.സമീപത്ത് വീടുകള്‍ കുറവാണ്. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരാണ് ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ബൈജുവിന്റെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്. തലയിലും പുറത്തുമായി ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ബൈജുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാമങ്കരി പൊലീസ് ഉടന്‍ സ്ഥലത്തെത്തി രാത്രി തന്നെ യുവതിയെയും മുന്‍ഭര്‍ത്താവിനെയും കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ കുറെ നാളുകളായി യുവതിയും ബൈജുവും ഒരുമിച്ചാണ് താമസിക്കുന്നത്. ഇതിലുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.നേരത്തെയും കൊല്ലുമെന്നും യുവതിയെ തട്ടിക്കൊണ്ടുപോകുമെന്നും മുന്‍ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് പ്രതി അകത്തുകയറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക