എം വി ഗോവിന്ദനും കുടുംബവും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍; ഒരാഴ്ച നീളുന്ന സന്ദർശനം

നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ എംവി ​ഗോവിന്ദൻ പങ്കെടുക്കും
mv govindan
എം വി ഗോവിന്ദനും കുടുംബവും ഓസ്‌ട്രേലിയയിൽഫെയ്സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍. കഴിഞ്ഞ ദിവസമാണ് ​ഗോവിന്ദൻ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടത്. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍, പെര്‍ത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ എംവി ​ഗോവിന്ദൻ പങ്കെടുക്കും. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24-ന് ​ഗോവിന്ദൻ തിരിച്ചെത്തും.

mv govindan
പൾസർ സുനിക്ക് ചിക്കൻപോക്സ്, ജയിൽ മോചനം അസുഖം ഭേദമായശേഷം

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു. യെച്ചൂരിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയിൽ പങ്കെടുക്കാനായത് കൊണ്ട് അതിൽ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നുമാണ് സിപിഎം വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com