തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു. മറ്റന്നാള്‍ മുംബൈയില്‍ നിര്‍ണായക ചര്‍ച്ച നടക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ വാദിക്കുന്നു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും ശശീന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നാണ് വിവരം.
അതേസമയം രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു എന്നാണ് കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസ് പറയുന്നത്. അടുത്തിടെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗം എകെ ശശീന്ദ്രന് പകരം തോമസിനെ മന്ത്രിയാക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പിസി ചാക്കോയും തോമസ് കെ തോമസിനെ പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിയെയും കണ്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക