തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയുംകേസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാഹനങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞു നിര്‍ത്തി തന്നെ മര്‍ദിച്ചുവെന്നാണ് പ്രതി മുഹമ്മദ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അജ്മലും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയും ആണ് വാഹനാപകടക്കേസിലെ പ്രതികള്‍. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക