സോപ്പുപെട്ടികളില്‍ ഹെറോയിൻ ഒളിപ്പിച്ച് കടത്തി; കാലടിയില്‍ മൂന്ന് ഇതര സംസ്ഥാനക്കാര്‍ പിടിയിൽ

അസമിലെ ഹിമപൂരില്‍ നിന്നാണ് ഇവര്‍ ഹെറോയിന്‍ കൊണ്ടു വന്നതെന്നാണ് വിവരം
heroin
അറസ്റ്റിലായവർ ടിവി ദൃശ്യം
Published on
Updated on

കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടികൂടി. മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റിലായി. അസം നൗഗാവ് സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ് (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോപ്പുപെട്ടികളില്‍ ഒളിപ്പിച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. അസമിലെ ഹിമപൂരില്‍ നിന്നാണ് ഇവര്‍ ഹെറോയിന്‍ കൊണ്ടു വന്നതെന്നാണ് വിവരം. പൊലീസിന്റെ കണ്ണുവെട്ടിക്കാനായി, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിൽ കാലടിയിലെത്തിക്കുകയായിരുന്നു.

heroin
ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന് എസ്‌ഐടി വിലയിരുത്തല്‍

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാലടി ബസ് സ്റ്റാന്റിന്റെ പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒമ്പതു സോപ്പുപെട്ടികളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു. പത്ത് ഗ്രാം 150 ഡപ്പികളിലാക്കിയാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com