കാസര്‍കോട്: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെയും റഹീമയുടെയും ഏകമകന്‍ അബുതാഹിറാണ് മരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നലെ രാവിലെ 11.15ന് ആണ് അപകടം. മാഹിന്റെ പിതൃസഹോദരന്‍ മാങ്ങാട് കൂളിക്കുന്നിലെ പി കെ മൂസയുടെ വീട്ടുമുറ്റത്ത് വച്ചാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഇവിടെ എത്തിയതാണ് മാഹിന്റെ കുടുംബം. റെയിലില്‍ ഉരുട്ടിനീക്കി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കൂറ്റന്‍ ഗേറ്റിന്റെ ക്ലാമ്പുകള്‍ പൊട്ടി കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ഉദുമയിലെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക