കൊല്ലം: കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ഭാഗം സനല്‍ ഭവനില്‍ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള (65) ഓട്ടോറിക്ഷയില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭര്‍ത്താവിന്റെ സംശയ രോഗമാണ് പ്രകോപനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാവിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.സരസ്വതിയെ കൊലപ്പെടുത്തിയ വിവരം സുരേന്ദന്‍ മൂത്ത മരുമകളെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമാണ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംശയത്തിന്റെ പേരില്‍ സുരേന്ദ്രന്‍ പിള്ള സരസ്വതിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുമായിരുന്നു. പതിവായി മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയെ സ്ഥിരമായി മര്‍ദിച്ചിരുന്നതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അയല്‍വാസികള്‍ പറയുന്നു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക