തൃശൂർ: അവശനിലയിൽ കിടന്ന യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ രണ്ടു പേർ അറസ്റ്റിലായി. ഇരിങ്ങാലക്കുട മുരിയാട് പാറേക്കാട്ടുകരയില്‍ അവശനിലയില്‍ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിലാണ് പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പില്‍ ജിന്റോ (28 ), കുവ്വക്കാട്ടില്‍ സിദ്ധാര്‍ത്ഥന്‍ (63) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലേറ്റുംകര വടക്കുമുറി കാച്ചപ്പിള്ളി വീട്ടില്‍ ജോബി(45) ആണ് മരിച്ചത്. തിരുവോണ നാളിലായിരുന്നു സംഭവമുണ്ടായത്. വൈകീട്ട് ആറരയോടെ കള്ളുഷാപ്പിന് എതിര്‍ വശത്ത് അവശനിലയില്‍ കിടക്കുന്ന നിലയിൽ ജോബിയെ കണ്ടെത്തിയത്. ബന്ധുക്കളെത്തി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പിറ്റേന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മരണപ്പെട്ട ജോബിയും പാറക്കാട്ടുകര സ്വദേശി സിദ്ധാര്‍ത്ഥനും തമ്മില്‍ ഷാപ്പില്‍ വച്ച് വഴക്കുണ്ടായി. അതുവഴി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ജിന്റോ ഇരുവരെയും പിടിച്ചു മാറ്റി. ഇതിനിടെ അസഭ്യം പറഞ്ഞ് ജിന്റോയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ച ജോബിയെ ജിന്റോ ചവിട്ടിവീഴ്ത്തുകയായിരുന്നു. സിദ്ധാര്‍ത്ഥന്റെയും ജിന്റോയുടെയും മര്‍ദ്ദനത്തിലുമാണ് ജോബിക്ക് പരുക്കേറ്റിട്ടുള്ളത്. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റു. വാരിയെല്ലു പൊട്ടുകയും ആന്തരീക അവയവങ്ങള്‍ ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മരണകാരണമായി പറയുന്നത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ട്ര്‍ കെ എം ബിനീഷ് ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. ആളൂര്‍ എസ്.ഐ. കെ.എസ്. സുബിന്ത്, കെ.കെ.രഘു, പി.ജയകൃഷ്ണന്‍, കെ.എസ്.ഗിരീഷ്, സീനിയര്‍ സി.പി.ഒ ഇ.എസ്.ജീവന്‍, സി.പി.ഒ കെ.എസ്.ഉമേഷ്, സവീഷ് , സുനന്ദ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ടി.ആര്‍.ബാബു എന്നിവരരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക