അരൂർ-തുറവൂർ ഉയരപ്പാത നിര്‍മാണം; ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം

എറണാകുളം, ആലപ്പുഴ ഭാഗങ്ങളില്‍ നിന്ന് ഭാരവാഹനങ്ങൾ അരൂരിലേക്ക് കടത്തിവിടില്ല
aroor
അരൂരില്‍ ഗതാഗത നിയന്ത്രണംസ്ക്രീന്‍ഷോട്ട്
Published on
Updated on

ആലപ്പുഴ: അരൂർ-തുറവൂർ ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം. ദേശീയപാത 66 അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്നതിൽ ഇതുവരെ അറിയിപ്പുകൾ ലഭിച്ചിട്ടില്ല. അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർ പള്ളി വരെയുള്ള റോഡിൽ കൊരുപ്പു കട്ട പാകുന്നതിനാലാണ് നിയന്ത്രണം.

കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണം ബാധകമല്ല. ഭാരവാഹനങ്ങൾ എറണാകുളം ഭാ​ഗത്ത് നിന്നോ ആലപ്പുഴ ഭാ​ഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

aroor
വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യയ്ക്കും മകനും ​ഗുരുതരമായി പൊള്ളലേറ്റു

അരൂർ ഭാ​ഗത്തേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാ​ഗത്തേക്ക് പോകുന്നവർ കുണ്ടന്നൂർ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂർ, വൈക്കം, തണ്ണീർമുക്കം വഴി പോകണമെന്ന് അറിയിച്ചുണ്ട്. അല്ലെങ്കിൽ വലത്തേക്ക് തിരി‍ഞ്ഞ് തേവരപ്പാലം കടന്ന് ബീച്ച് റോഡ്-പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡിലൂടെ പോകണം.

  • തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഭാ​ഗത്ത് നിന്ന് തൃശൂർ ഭാ​ഗത്തേക്ക് പോകുന്നവർ എംസി റോഡിലൂടെയോ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയോ പോകണം.

  • അരൂക്കുറ്റി ഭാ​ഗത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജങ്ഷനിൽ നിന്ന് ഫ്രീ ലെഫ്റ്റ് എടുത്ത് 300 മീറ്റർ മുന്നിലേക്ക് പോയ ശേഷം യൂ ടേൺ എടുത്തു പോകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com