കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ; റെയിൽവേ സ്റ്റേഷനരികെ യുവാവിന്‍റെ മൃതദേഹം, ദുരൂഹത

ഇന്നു രാവിലെ നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്
thrissur railway station
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയ മൃതദേഹം
Published on
Updated on

തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പിൽ മജിദിന്റെ മകൻ ഷംജാദി( 45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ കാനയിൽ തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

thrissur railway station
ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: യുവാവ് മരിച്ചു, വാഹനം നിര്‍ത്താതെ പോയി

ഇന്നു രാവിലെ നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമെ കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൃതശരീരത്തിന് അടുത്ത് നിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന ഇയാൾ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമെ എത്താറുള്ളുവെന്ന് ബന്ധുക്കൾ പറഞ്ഞു. തൃശൂർ എ.സി.പി സലീഷ്.എൻ.ശങ്കർ, വെസ്റ്റ് എസ്.ഐമാരായ ശിശിർ ക്രിസ്ത്യൻ രാജ് , വി.ബി.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com