പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാം, കൊച്ചിയിലെ സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചത് ജഗത; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പിടിയിലായത്
sex racket arrest
അറസ്റ്റിലായ പ്രതികൾ ടിവി ദൃശ്യം
Published on
Updated on

കൊച്ചി: എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു. ബംഗ്ലാദേശില്‍ നിന്നും 12 -ാം വയസ്സില്‍ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റ് വലയിലാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗലൂരുവിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയുമാണ്. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പെണ്‍കുട്ടിയെ ശ്യാം പലര്‍ക്കും കാഴ്ചവെച്ചു.

sex racket arrest
അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചിരുന്നു, ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും ട്യൂബും കണ്ടെത്തി; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഒരു ദിവസം ഏഴുപേര്‍ വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. തുടര്‍ന്ന് ബംഗലൂരു റാക്കറ്റിനെ നിയന്ത്രിച്ച സെറീനയ്ക്ക് കൈമാറുകയായിരുന്നു. സെറീനയും പലര്‍ക്കും പെണ്‍കുട്ടിയെ നല്‍കി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി കൊച്ചിയിലെ ജഗതയുടെ കൈയിലെത്തുന്നത്. കൊച്ചിയില്‍ 20 ലേറെ പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com