കോവളം മാരത്തണ്‍; ഭിന്നശേഷിക്കാര്‍ക്കായി സൂപ്പര്‍ റണ്‍

മാരത്തണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തിനായുള്ള സൂപ്പര്‍ റണ്ണിന്റെ രജിസ്ട്രഷന് തുടക്കം കുറിച്ചു
Kovalam Marathon; Super run for the differently abled
ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ആര്‍ ബിന്ദു പോസ്റ്ററിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കുന്നുസമകാലിക മലയാളം
Published on
Updated on

തിരുവനന്തപുരം: 2024 സെപ്തംബര്‍ 29 ന് നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. മാരത്തണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തിനായുള്ള സൂപ്പര്‍ റണ്ണിന്റെ രജിസ്ട്രഷന് തുടക്കം കുറിച്ചു . ഇത് സംബന്ധിച്ച വിളംബര പോസ്റ്റര്‍ പുറത്തിറക്കി. ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ആര്‍ ബിന്ദു പോസ്റ്ററിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചു .

നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്), ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സൂപ്പര്‍ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. കായികരംഗത്തും പൊതുസമൂഹത്തിലും ഭിന്നശേഷിയുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇത്തരം ചുവടുവെപ്പുകള്‍ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ചടങ്ങില്‍ ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫിനി ബ്രാര്‍, യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്റര്‍ ചെയര്‍മാന്‍ സുമേഷ് ചന്ദ്രന്‍, വൈസ് ചെയര്‍ ശങ്കരി ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kovalam Marathon; Super run for the differently abled
ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: യുവാവ് മരിച്ചു, വാഹനം നിര്‍ത്താതെ പോയി

അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ടം, 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പറേറ്റ് റണ്‍, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കോവളം മുതല്‍ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വയസ്സു മുതലുള്ളവര്‍ക്ക് മാരത്തണില്‍ പങ്കെടുക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും മാരത്തണില്‍ പങ്കെടുക്കുവാന്‍ കഴിയും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണില്‍ പങ്കെടുക്കുവാന്‍ വേണ്ടിയുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. https://kovalammarathon.com എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണില്‍ 1500 പേരാണ് പങ്കെടുത്തത്. ഇക്കുറി

യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററാണ് കോവളം മരത്തണിന്റെ മുഖ്യസംഘാടകര്‍. കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ്, കേരള പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മാരത്തണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മാരത്തണ്‍ ഓട്ടക്കാരെ കോവളം മാരത്തോണ്‍ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിചയസമ്പന്നരായ അത്‌ലറ്റുകള്‍, ഫിറ്റ്‌നസ് പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മാരത്തണില്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com