കണ്ണൂർ: മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിലും എംപോക്സ് രോഗമെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാൾക്കാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലാണ് ഇയാൾ.
കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങളുള്ള പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലേക്കാണ് മാറ്റിയത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാളെയോ മറ്റന്നാളോ ലഭിക്കും. ചിക്കന്‍ പോക്‌സ് ആയേക്കാമെന്ന സാധ്യതയും ആശുപത്രി അധികൃതര്‍ തള്ളുന്നില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക