പള്‍സര്‍ സുനിക്ക് ജയിലിന് മുന്നില്‍ പുഷ്പ വൃഷ്ടി; ജയ് വിളി; വീഡിയോ

ജയിലിന് പുറത്ത് പുഷ്പ വൃഷ്ടി നടത്തിയാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്
pulsar suni
ജയില്‍ മോചിതനായ പള്‍സര്‍ സുനിവീഡിയോ ദൃശ്യം
Published on
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയില്‍ മോചിതനായി. ജയിലിന് പുറത്ത് പുഷ്പ വൃഷ്ടി നടത്തിയാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജയ് വിളികളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജയിലിന് പുറത്തിറങ്ങുന്നത്.

പള്‍സര്‍ സുനിക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കര്‍ശന ഉപാധികളോടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പള്‍സര്‍ സുനി പുറത്തിറങ്ങിയത്.

സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പള്‍സര്‍ സുനി കേസിലെ മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, അതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പു വരുത്തണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

കേസില്‍ ജാമ്യവ്യവസ്ഥയില്‍ വാദം കേള്‍ക്കവെ, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജീവന് ഭീഷണി ഉണ്ടായേക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് പൊലീസ് സംരക്ഷണം നല്‍കണം. പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ അതിജീവിതയുടെ സ്വകാര്യതയും സുരക്ഷയെയും ബാധിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍, ഇതെന്തുകൊണ്ട് സുപ്രീംകോടതിയെ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു. പള്‍സര്‍ സുനി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജാമ്യവ്യവസ്ഥയില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിലെ സാക്ഷികളെ പള്‍സര്‍ സുനി സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും, അതിനാല്‍ സാക്ഷികളെ കാണുന്നത് വിലക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയും സാക്ഷിയാണ്. അതിനാല്‍ അമ്മയെ കാണരുതെന്ന് പ്രതിയോട് പറയാനാകുമോയെന്ന് കോടതി ചോദിച്ചു. ആള്‍ ജാമ്യം ഏര്‍പ്പെടുത്തി വേണം പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാവൂ, സെക്യൂരിറ്റിയുടെ കാര്യത്തില്‍ കോടതി തീരുമാനമെടുക്കണം എന്നീ ആവശ്യങ്ങളും പ്രോസിക്യൂഷന്‍ മുന്നോട്ടു വെച്ചിരുന്നു.

pulsar suni
'മാധ്യമങ്ങളോട് മിണ്ടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ'; പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com