തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് ഇന്‍ഫൊര്‍മേഷന്‍ പബ്ലിക് ഓഫീസറായ ഡിവൈഎസ്പി എം എസ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു. തൂശൂര്‍ പൂരം സംബന്ധിച്ച് തെറ്റായ വിവരാവകാശ മറുപടി നല്‍കിയതിനാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.
മറുപടി കേരള പൊലീസിനും സര്‍ക്കാരിനും കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. പൂരം കലക്കിയ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി. ഡിവൈഎസ്പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അപേക്ഷ ലഭിച്ച് മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നല്‍കി. ജാഗ്രത കുറവുണ്ടായെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. സുപ്രധാന ചോദ്യമായിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താതെയായിരുന്നു മറുപടി ഒരു മാധ്യമത്തിന് നല്‍കിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. നാളെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക