അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. ഡ്രഡ്ജര്‍ ഗംഗാവലി പുഴയില്‍ ഉറപ്പിച്ച് നിര്‍ത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് വിവരം..തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം ഇന്ന് പ്രഖ്യാപിക്കും. അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലന്‍സ് മേധാവി തീരുമാനിക്കും..ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ രാത്രി 12 മണിയോടെയാണ് അപകടം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്..കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ശനിയാഴ്ച്ച മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ തിരികെ ഡ്യൂട്ടിക്ക് കയറുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഒപി ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്..ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂവാര്ത്തകള് അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക